തൂത്തുക്കുടി: തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു. പൊലീസ് വെടിവയ്പ്പിന് ശേഷം തൂത്തുക്കുടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. നിരോധനാജ്ഞ പിന്‍വലിക്കാന്‍ കളക്ടര്‍ സന്ദീപ് നന്ദൂരി നിര്‍ദ്ദേശം നല്‍കി. സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പൂട്ടുമെന്ന്‍ ഉറപ്പ് നല്‍കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് മരിച്ചവരുടെ ബന്ധുക്കള്‍.
