തെങ്കാശി: തെങ്കാശിയിലെ വാഹനാപകടത്തില്‍ രണ്ടു മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കൊല്ലം കല്ലുവാതുക്കല്‍ അടുതല ജിജുവിലാസത്തില്‍ തോമസ് കുട്ടിയുടെ മകന്‍ ജിജു തോമസ് (31), കൊട്ടാരക്കര മണ്ണൂര്‍ ചെറുകാട് മാങ്കുഴി പുത്തന്‍വീട്ടില്‍ നൈനാന്‍ മകന്‍ സിനു കെ. നൈനാന്‍ (32) എന്നിവരാണ് മരിച്ച മലയാളികള്‍. വാഹനത്തിന്റെ ഡ്രൈവറും ശിവകാശി സ്വദേശിയുമായ രാജശേഖര്‍ (50) ആണ് മരിച്ച മൂന്നാമന്‍. തിങ്കളാഴ്ച രാവിലെ 6.15 ഓടെയായിരുന്നു അപകടം നടന്നത്.
