ഹൈദരാബാദ്: തെലങ്കാനയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാൻ സാധിക്കില്ലെന്ന് ആഭ്യന്തര മന്ത്രിമുഹമ്മദ് മഹ്മൂദ് അലി. ആദ്യമായിട്ടാണ് എന്‍.ആര്‍.സിയില്‍ തെലങ്കാന സര്‍ക്കാര്‍ പരസ്യ നിലപാട് എടുക്കുന്നത്. ലോകമെമ്പാടുമുള്ള അടിച്ചമര്‍ത്തമെപ്പട്ടഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതിനെ എതിര്‍ക്കുന്നില്ല. എന്നാൽ ഇന്ത്യയില്‍ ജീവിക്കുന്നവര്‍ പൗരത്വം തെളിയിക്കണമെന്ന് പറഞ്ഞാല്‍ സ്വീകാര്യമല്ലെന്നും തെലങ്കാന ആഭ്യന്തര മന്ത്രി വ്യക്തമാക്കി. 'കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയോട് ഇക്കാര്യം തങ്ങള്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മാത്രമല്ല ലോകത്തെവിടെയുമുള്ള ഹിന്ദു സഹോദരങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നുണ്ടെങ്കിലും അവര്‍ക്ക് പൗരത്വം നല്‍കണം എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്.
