ഹൈദരാബാദ് : തെലങ്കാനയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ തെലങ്കാന ഹൈക്കോടതി ഉത്തരവ്. വെറ്റിനറി ഡോക്ടറായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന് ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാല് പേരെ തെളിവെടുപ്പിനിടയ്ക്ക് പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു.
മുഹമ്മദ് ആരിഫ്, നവീൻ, ശിവ, ചെന്ന കേശവുലു എന്നിവരെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. തെളിവെടുപ്പിനായി കൊണ്ടുപോകും വഴി നാല് പേരും രക്ഷപെടാൻ ശ്രമിച്ചെന്നും ഇതിനിടയിലാണ് ഇവരെ വെടിവെച്ച് വീഴ്ത്തിയത് എന്നുമാണ് പൊലീസിന്റെ ഭാഷ്യം.