തെലുങ്കാനയില്‍ കൂട്ടതോല്‍വി ; 21 വിദ്യാര്‍ഥികള്‍ ജീവനൊടുക്കി  

230 0

ഹൈദരാബാദ്: തെലുങ്കാനയില്‍ 10 ദിവസത്തിനിടെ ജീവനൊടുക്കിയത് 21 വിദ്യാര്‍ഥികള്‍. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നതോടെയാണ് ഇത്രയും കുട്ടികള്‍ ജീവനൊടുക്കിയത്. സ്വകാര്യ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ നടന്ന ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ 9.7 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 3.28 ലക്ഷം വിദ്യാര്‍ഥികളും (33 ശതമാനം) പരാജയപ്പെട്ടു.

പരീക്ഷ നടത്തിപ്പിലെ ക്രമക്കേട് കാരണം 99 മാര്‍ക്ക് ലഭിക്കേണ്ടിയിരുന്ന വിദ്യാര്‍ഥിക്ക് ലഭിച്ചത് പൂജ്യം മാര്‍ക്ക്. നവ്യ എന്ന 12-ാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് 99 മാര്‍ക്കിനു പകരം പൂജ്യം ലഭിച്ചത്. ഇതിനെതിരെ ശക്തമായ വിമര്‍ശം ഉയര്‍ന്നതോടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയ അധ്യാപികയെ തെലുങ്കാന ഇന്റര്‍മീഡിയറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തു.

പരീക്ഷകളിലെ കൂട്ടത്തോല്‍വിയെ തുടര്‍ന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. പരീക്ഷ നടത്തിപ്പിലെ ക്രമക്കേട് സംബന്ധിച്ച് ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. ലക്ഷ്മണ്‍ നിരാഹാര സമരം ആരംഭിച്ചു.

കഴിഞ്ഞ വര്‍ഷം വരെ സര്‍ക്കാര്‍ ഏജന്‍സിയായ സെന്റര്‍ ഫോര്‍ ഗുഡ് ഗവര്‍ണന്‍സ് ആയിരുന്നു ഫലം തയാറാക്കിയിരുന്നത്. എന്നാല്‍ ഇത്തവണ സ്വകാര്യ ഏജന്‍സിയായ ഗ്ലോബറേന ടെക്‌നോളജീസ് എന്ന കമ്പനിക്കാണ് ചുമതല നല്‍കിയത്. ടിആര്‍എസ് നേതൃത്വത്തിന് ബന്ധമുള്ള സ്ഥാപമാണ് ഗ്ലോബറേനയെന്നും ഇത്രയും കുട്ടികളുടെ ഫലം തയാറാക്കാനുള്ള സാങ്കേതിക പരിചയം കമ്പനിക്ക് ഇല്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

 പ്രതിഷേധങ്ങളെ തുടര്‍ന്ന് പരീക്ഷയില്‍ പരാജയപ്പെട്ട എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി പുനര്‍മൂല്യനിര്‍ണയം നടത്താനുള്ള അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അറിയിച്ചു.കൂട്ടത്തോല്‍വി അന്വേഷിക്കുന്നതിനായി നിലവില്‍ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

Related Post

പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പിൽ മൂന്നു സീറ്റും നേടി തൃണമൂല്‍ കോണ്‍ഗ്രസ്  

Posted by - Nov 28, 2019, 01:58 pm IST 0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ്  തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഓരോ…

ലേഡീസ് കോച്ചിന് പുതിയ നിറം

Posted by - Mar 6, 2018, 08:27 pm IST 0
ലേഡീസ് കോച്ചിന് പുതിയ നിറം  ലേഡീസ് കോച്ചിന് പുതിയനിറം നൽകി. ഇത് സ്ത്രീകൾക്ക് എളുപ്പത്തിൽ കോച്ച് കണ്ടുപിടിക്കാൻ മാത്രമല്ല പുരുഷന്മാർ അറിയാതെ കോച്ച് മാറിക്കയറുന്നത് തടയാനും പറ്റും.…

ജാര്‍ഖണ്ഡിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രി പദത്തിലേക്ക് 

Posted by - Dec 23, 2019, 09:33 pm IST 0
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ മഹാസഖ്യംഅധികാരമുറപ്പിച്ചു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) നേതൃത്വത്തിലുള്ള മഹാസഖ്യം 46 സീറ്റുകളിലാണ് ഇപ്പോൾ മുന്നേറുന്നത്. ബിജെപി 26 സീറ്റുകളിലേക്ക് ചുരുങ്ങി. ജെഎംഎം…

അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഗോവയിൽ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും

Posted by - Nov 5, 2019, 10:17 am IST 0
ന്യൂഡല്‍ഹി: ഗോവയില്‍ ഈമാസം 20 മുതല്‍ 28 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.ഐ.) നടന്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവഡേക്കര്‍…

രാജ്യത്ത് ഉള്ളി വില കൂപ്പുകുത്തുന്നു

Posted by - Nov 22, 2018, 09:02 pm IST 0
ബംഗലുരു: രാജ്യത്ത് ഉള്ളി വില കൂപ്പുകുത്തുന്നു. ഉള്ളി കൃഷിക്ക് പേരുകേട്ട കര്‍ണാടകയിലെ അവസ്ഥ ദയനീയമാണ്. മൊത്ത കച്ചവട വിപണിയില്‍ ഒരു കിലോ ഉള്ളിക്ക് ലഭിക്കുന്നത് ഒരു രൂപ മാത്രമാണ്.…

Leave a comment