തേനി ജില്ലയിലെ കാട്ടുതീയിൽ മരണം എട്ടായി
കേരള-തമിഴ്നാട് അതിർത്തിയിൽ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ ശക്തമായ കാട്ടുതീയിൽ എട്ടു പേരുടെ ജീവൻ പൊലിഞ്ഞു. രക്ഷാപ്രവർത്തനത്തിന് പോലും ബുദ്ധി മുട്ടുണ്ടാക്കുന്ന സ്ഥലത്താണ് പലരും 80 ശതമാനത്തോളം പരുക്കുകളോട് കൂടി അകപ്പെട്ടിരിക്കുന്നത്. വ്യോമസേനയുടെ നാലു ഹെലികോപ്റ്ററുകൾ അടക്കം വനത്തിൽ കുടിങ്ങി കുടുങ്ങികിടക്കുന്നവർക്കായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
അപകട സമയത്ത് 37 പേരാണ് കാട്ടിനുള്ളിൽ കുടുങ്ങികിടന്നതെങ്കിൽ ഇവരിൽ 19 പേരെമാത്രമേ വനത്തിനുള്ളിൽ നിന്നും രക്ഷിക്കാൻ സാധിച്ചുള്ളൂ. ട്രക്കിങ്ങിനായി എത്തിയ ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽ നിന്നും ചെന്നൈയിൽ നിന്നുമുള്ള സംഘങ്ങളാണ് കാട്ടുതീയിൽപ്പെട്ടത്. പരിക്കേറ്റവരിൽ കൂടുതലും ഐ ടി ജീവനക്കാരും കോളേജ് വിദ്യാർത്ഥിനികളുമാണ്. കാട്ടുതീ പടർന്നതോടെ എല്ലാവരും ചിതറിയോടുകയാണെന്നും പുൽ പ്രദേശത്തേക്ക് ഓടിയവർക്കാണ് കൂടുതൽ അപകടം സംഭവിച്ചത്.
