ന്യൂ ഡൽഹി: പ്രശസ്ത ബോളിവുഡ് താരം അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാൽക്കെ പുരസ്ക്കാരം. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് അമിതാഭ് ബച്ചനെ പുരസ്‌ക്കാരത്തിന് ഏകകണ്‌ഠമായി തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ട്വീറ്റ് ചെയ്തു. ഇന്ത്യൻ സിനിമ മേഖലയിലെ എറ്റവും വലിയ അംഗീകാരമാണ് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം.
