ദൂരദർശൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടി
പ്രസാർ ഭാരതി കോർപറേഷനു കീഴിലുള്ള 171 ദൂരദർശൻ കേന്ദ്രങ്ങളാണ് തികളാഴ്ച്ച രാത്രിയോടുകൂടി അടച്ചുപൂട്ടിയത്. ഇപ്പോൾ നിലനിൽക്കുന്ന അനലോഗ് സംവിധാനം നിർത്തലാക്കി ഡിജിറ്റൽ സംവിധാനത്തിലേക്ക് ചുവടുമാറാനായാണ് ഇപ്പോഴുള്ള ഈ അടച്ചുപൂട്ടലെന്ന് അധികൃതർ വ്യക്തമാക്കി. 171 കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നത് വഴി ഇവിടങ്ങളിൽ ജോലിചെയ്തിരുന്ന ആയിരത്തോളം ജീവനക്കാർക്കാണ് ജോലിയാണ് നഷ്ട്ടമായത്.
