മുംബൈ : മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണ്ണർ നവംബർ 30 വരെ സമയം നൽകി. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രിയായി ഫഡ്‌നാവിസ് ഗവർണറുടെ സാന്നിധ്യത്തിൽ രാജ് ഭവനിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തത്.
തങ്ങൾക്ക് 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. ശരദ് പവാറിന്റെ എൻസിപി എന്ന പാർട്ടിയെ പിളർത്തിയാണ് ബിജെപി അധികാരം നേടിയെടുത്തത് എന്നാണ് സംസാരം. എൻസിപി നേതാവായ അജിത് പവാറാണ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ കത്ത് അജിത് പവാർ ഗവർണർക്ക് കൈമാറിയെന്നും ബിജെപി പറയുന്നു. 54 പേരിൽ 22 പേരുടെ പിന്തുണ ഉണ്ടെന്നാണ് പവാറിന്റെ അവകാശവാദം.