ബീഹാറിൽ ദേശീയ പൗരത്വ ബില് രജിസ്റ്റർ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ. ബീഹാർ നിയമ സഭയിൽ നിതീഷ് കുമാർ ഇക്കാര്യം വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിയിൽ ചർച്ച വേണം, അത് എല്ലാരും ആവശ്യപ്പെടുകയാണെങ്കിൽ നിയമ സഭയിൽ തന്നെ ചർച്ച നടത്താമെന്നും എന്നാൽ പൗരത്വ രെജിസ്റ്ററിൽ ഒരു ചോദ്യവും വേണ്ട, പൗരത്വ രെജിസ്റ്ററിനു ഒരു ന്യായീകരണവും ഇല്ല അതിനാൽ അത് ബീഹാറിൽ നടപ്പാക്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.
