Adish
ന്യൂ ഡൽഹി: ദേശീയ റിക്രൂട്ട്മെൻറ് ഏജൻസി രൂപീകരിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകി കേന്ദ്ര സർക്കാർ.പൊതുമേഖല ബാങ്കുകളുടെയും കേന്ദ്ര സർക്കാർ ബാങ്കുകളുടെയും ഗസറ്റഡ് ഇതര നിയമനങ്ങൾക്ക് പൊതുയോഗ്യത പരീക്ഷ നടത്താനാണ് ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി രൂപീകരിക്കുന്നത്.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തത്. ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി മുഖാന്തരം രാജ്യത്താകമാനം ഒരു പൊതുയോഗ്യത പരീക്ഷ നടത്താനാണ് തീരുമാനമെന്ന് വാർത്ത സമ്മേളനത്തിൽ മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു .
ഈ റാങ്ക്ലിസ്റ്റിന് മൂന്നു വർഷമാണ് കാലാവധി. ഈ റാങ്ക്ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ സംസ്ഥാന സർക്കാരുകൾക്ക് അംഗീകാരമുണ്ടായിരിക്കും, ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ബജറ്റിൽ പുതിയ റിക്രൂട്ട്മെന്റ് ഏജൻസിയെ കുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നു.