നഗരമദ്ധ്യത്തില്‍ അക്രമികള്‍ യുവാവിനെ വെട്ടിക്കൊന്നു

243 0

ഹൈദരാബാദ്: പൊലീസുകാരെ കാഴ്‌ച്ചക്കാരാക്കി ഹൈദരാബാദ് നഗരമദ്ധ്യത്തില്‍ അക്രമികള്‍ യുവാവിനെ വെട്ടിക്കൊന്നു. രാജേന്ദ്ര നഗര്‍ സ്വദേശിയായ രമേഷ് ഗൗഡാണ് കൊല്ലപ്പെട്ടത്. രണ്ട് അക്രമികള്‍ യുവാവിനെ പിന്തുടര്‍ന്ന് ആക്രമിക്കുന്നതും യുവാവ് വെട്ടേറ്റ് വീഴുന്നതും അടങ്ങിയ ദാരുണദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

വെട്ടേറ്റു വീണയാള്‍ രക്തം വാര്‍ന്ന് അനക്കമില്ലാതാവുന്നതോടെ അക്രമികള്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ ആയുധം ഉയര്‍ത്തിക്കാട്ടി പിന്‍വാങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്. സമീപത്ത് മൂന്ന് പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്നും അക്രമികളെ തടയാന്‍ ഇവര്‍ ഒന്നും ചെയ്‌തില്ലെന്നും ദൃക്‌സാക്ഷികളെ ഉദ്ദരിച്ച്‌ ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, കഴിഞ്ഞവര്‍ഷം നടന്ന കൊലപാതകത്തിന്റെ പ്രതികാരമായാണ് അക്രമം നടന്നതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. 

Related Post

മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ 

Posted by - Mar 9, 2018, 08:34 am IST 0
മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ  2014 മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള കണക്കുകൾ നോക്കുമ്പോൾ വെറും 1.17 കോടിരൂപയാണ് മെയ്ക് ഇൻ ഇന്ത്യ പദ്ധതി…

ക്രിതൃമോപഗ്രഹം ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു

Posted by - Jan 17, 2020, 10:27 am IST 0
പാരീസ്:  ഐഎസ്ആര്‍ഒ നിർമ്മിച്ച അതിനൂതന വാര്‍ത്താവിനിമയ ക്രിതൃമോപഗ്രഹം ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൂറോ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഏരിയന്‍ 5എ 25ഐ റോക്കറ്റിലാണ് ഉപഗ്രഹം…

ഹൈദരാബാദ് ബലാത്സംഗ കേസിലെ 4   പ്രതികളേയും  വെടിവച്ചുകൊന്നു

Posted by - Dec 6, 2019, 09:36 am IST 0
ഹൈദരാബാദ്: വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്ത സംഭവത്തിലെ നാല് പ്രതികളും  വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന്  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച്…

മദ്ധ്യപ്രദേശിൽ ഇരുപത്തിയഞ്ചോളം പോൺ സൈറ്റുകള്‍ നിരോധിച്ചു

Posted by - Apr 24, 2018, 03:06 pm IST 0
മദ്ധ്യപ്രദേശിൽ ഇരുപത്തിയഞ്ചോളം പോൺ സൈറ്റുകള്‍ നിരോധിച്ചു. ബലാത്സംഗങ്ങളുടെ എണ്ണം കൂടാന്‍ കാരണം പോര്‍ണോ ഗ്രാഫി ആസ്വദിക്കുന്നവരുടെ എണ്ണം കൂടിയതാണെന്ന് കാരണമെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിംഗ് പറഞ്ഞു. 2017…

ഡല്‍ഹിയില്‍ കലാപമുണ്ടാക്കാൻ പ്രേരിപ്പിച്ചത് പ്രതിപക്ഷ പാർട്ടികൾ: അമിത് ഷാ

Posted by - Feb 28, 2020, 06:40 pm IST 0
ഭുവനേശ്വര്‍: ഡല്‍ഹി കലാപമുണ്ടാക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത് പ്രതിപക്ഷ പാര്‍ട്ടികളാണെന്ന്  ആഭ്യന്തരമന്ത്രി അമിത് ഷാ. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി,സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, മമത ദീദി എല്ലാവരും…

Leave a comment