നടപ്പിലാക്കായത് കശ്മീര്‍ ജനതയുടെ ആഗ്രഹം, ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി;73ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം  

174 0

ന്യൂഡല്‍ഹി: 73ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. കശ്മീര്‍ വിഷയവും മുത്തലാഖ് നിരോധനവും അടക്കമുള്ള കാര്യങ്ങള്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പരാമര്‍ശിച്ചു.

ഭരണഘടനയുടെ അനുച്ഛേദം 370 എടുത്തു കളഞ്ഞതോടെ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്ന് മോദി പറഞ്ഞു. ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും പഴയ നിയമങ്ങള്‍ അഴിമതിയും സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന 370ാം അനുച്ഛേദം എടുത്തു കളഞ്ഞ തീരുമാനം ഐക്യകണ്ഠേന എടുത്തതാണ്. കശ്മീര്‍ ജനതയുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ഇതോടെ സഫലീകരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുത്തലാഖ് നിരോധിച്ചത് മുസ്ലീം സ്ത്രീകളുടെ ശാക്തീകരണത്തിന് സഹായിക്കും. 70 വര്‍ഷമായി നടക്കാത്ത കാര്യം 70 ദിവസം കൊണ്ട് നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ഇതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. രാജ്യത്തിന്റെ ഭാവി മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ രാജ്യത്തിന്റെ ഒരു വലിയ വിഭാഗം കനത്ത മഴയിലും പ്രളയത്തിലും കഷ്ടപ്പെടുന്നു. ദേശീയ ദുരന്തനിവാരണ സേനയും മറ്റുള്ളവരും ഇവരുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുകയാണ്. പ്രളയരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തിയത്. വിവിധ ഗാര്‍ഡ് ഓഫ് ഓണര്‍ അദ്ദേഹം സ്വീകരിച്ചു.

Related Post

സുരക്ഷാ അവലോകനം: ജനറൽ ബിപിൻ റാവത് ജമ്മു കശ്മീരിൽ 

Posted by - Aug 30, 2019, 03:02 pm IST 0
ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ആദ്യമായി ആർമി ചീഫ് ജനറൽ ബിപിൻ റാവത്ത് ഇന്ന് ശ്രീനഗർ സന്ദർശിക്കും. ജനറൽ റാവത്ത് സന്ദർശന വേളയിൽ താഴ്വരയിലെ സുരക്ഷാ…

മൂന്ന്​ നില കെട്ടിടത്തിലുണ്ടായ തീപിടത്തത്തില്‍ രണ്ട്​ കുട്ടികള്‍ വെന്തുമരിച്ചു

Posted by - May 5, 2018, 11:31 am IST 0
ന്യൂഡല്‍ഹി: പശ്​ചിമ ഡല്‍ഹിയിലെ ആദര്‍ശ്​ നഗറിലെ മൂന്ന്​ നില കെട്ടിടത്തിലുണ്ടായ തീപിടത്തത്തില്‍ രണ്ട്​ കുട്ടികള്‍ മരിച്ചു. എട്ട്​ വയസുള്ള അഖാന്‍ഷയും സഹോദരന്‍ സാത്രനുമാണ്​ തീപിടത്തത്തില്‍ മരിച്ചത്​. വെള്ളിയാഴ്​ച…

ഷഹീന്‍ബാഗ് ചാവേറുകളുടെ വളർത്തു കേന്ദ്രം : ഗിരിരാജ് സിംഗ് 

Posted by - Feb 6, 2020, 03:09 pm IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷഹീന്‍ബാഗ് ചാവേറുകളുടെ വളർത്തു കേന്ദ്രമായെന്ന്  കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഷഹീന്‍ബാഗ് ഇപ്പോഴൊരു സമരകേന്ദ്രമല്ല. ചാവേറുകളെയാണവിടെ വളര്‍ത്തിക്കൊണ്ടുവരുന്നത്. രാജ്യത്തിനെതിരായ ഗൂഢാലോചന രാജ്യതലസ്ഥാനത്ത്…

ജാര്‍ഖണ്ഡില്‍ ബിജെപിയും മഹാസഖ്യവും ഇഞ്ചോടിഞ്ച് മുന്നേറുന്നു

Posted by - Dec 23, 2019, 09:36 am IST 0
റാഞ്ചി: ജാര്‍ഖണ്ഡില്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ബിജെപിയും മഹാസഖ്യവും ഇഞ്ചോടിഞ്ച് മുന്നേറുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോഴും വോട്ടിങ് മെഷീന്‍ എണ്ണിയപ്പോഴും തുടക്കത്തില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യമാണ് മുന്നിലെത്തിയത്.…

നീരവിനും മുൻപേ ബാങ്കുകൾ ചതിക്കപ്പെട്ടിരുന്നു 

Posted by - Mar 10, 2018, 08:02 am IST 0
നീരവിനും മുൻപേ ബാങ്കുകൾ ചതിക്കപ്പെട്ടിരുന്നു  നീരവ് മോദി പ്രശ്നം പൊങ്ങിവരുന്നത് ഈ വർഷമാണെങ്കിലും ബാങ്കുകൾക്ക് മുൻപേ നഷ്ട്ടങ്ങൾ നേരിട്ടികൊണ്ടിരുന്നു എന്ന പുതിയ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 8,40,958…

Leave a comment