മുംബൈ: നടി ശബാന ആസ്മി സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശബാനയെ പന്‍വേലിലെ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഖലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപമാണ് അപകടം നടന്നത്. പൂനെയിൽ നിന്നും മുംബൈയിലേക്ക് പോകവെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടത്തിൽ ഇവരുടെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
