ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയ്ക്ക് സമീപം തീപ്പിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. വൈകീട്ട് 7.25ന് ലോക് കല്യാണ്‍ മാര്‍ഗിലുള്ള എസ്പിജിയുടെ റിസപ്ഷന്‍ ഏരിയയിലാണ് തീപ്പിടിത്തമുണ്ടായത്. പ്രധാനമന്ത്രിയുടെ വീടിനെയോ, ഓഫീസിനെയോ തീപ്പിടിത്തം ബാധിച്ചില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
