നരേന്ദ്രമോദിയെ നോബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു

159 0

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു. പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തിന് താങ്ങാവുന്ന ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയായ ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കിയതിനാണ് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷ തിമിഴിശൈ സൗന്ദര്‍രാജനും ഭര്‍ത്താവും നെഫ്രോളജിസ്റ്റുമായ ഡോ.പി സൗന്ദര്‍രാജനും മോദിയുടെ പേര് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. 

പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതിയെ പുകഴ്ത്തി തിമിഴിശൈ സൗന്ദര്‍രാജന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോദിയെ സാമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തതായി വാര്‍ത്ത വന്നിരിക്കുന്നത്. സര്‍വ്വകലാശാല അധ്യാപകര്‍ക്കും പാര്‍ലമെന്റംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും പ്രധാനമന്ത്രിയുടെ പേര് നിര്‍ദേശിക്കാവുന്നതാണെന്നും തിമിഴിശൈ സൗന്ദര്‍രാജ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Related Post

ബാൽ താക്കറെയെ പുകഴ്ത്തി  ദേവേന്ദ്ര ഫഡ്‌നാവിസ്

Posted by - Nov 18, 2019, 04:32 pm IST 0
മുംബയ്: ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ഏഴാം ചരമവാർഷികത്തിൽ ബാൽ താക്കറെയെ പുകഴ്ത്തി  ദേവേന്ദ്ര ഫഡ്‌നാവിസ്. താക്കറെയുടെ പഴയ പ്രസംഗ വീഡിയോയോടൊപ്പം ബാൽ താക്കറെ തങ്ങളെ പഠിപ്പിച്ചത്…

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ മംഗളൂരുവില്‍ രണ്ട് പേരും ലക്‌നൗവില്‍ ഒരാളും കൊല്ലപ്പെട്ടു

Posted by - Dec 20, 2019, 09:56 am IST 0
ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ മംഗളൂരുവില്‍ രണ്ട് പേരും ലക്‌നൗവില്‍ ഒരാളും കൊല്ലപ്പെട്ടു. ഞായറാഴ്ച അര്‍ധരാത്രി വരെ മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളികളുള്‍പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍…

മൊബൈല്‍ ഫോണ്‍ കണക്ഷന്റെ മാതൃകയില്‍ വൈദ്യുതി ബില്‍ പ്രി പെയ്ഡ്; സംവിധാനം 2019 ഏപ്രിലോടെ പ്രാബല്യത്തില്‍  

Posted by - Dec 25, 2018, 02:46 pm IST 0
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ കണക്ഷന്റെ മാതൃകയില്‍ വൈദ്യുതി ബില്‍ പ്രി പെയ്ഡ് ആയി അടയ്ക്കാവുന്ന സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി ആര്‍കെ സിങ്. 2019 ഏപ്രിലോടെ ഈ സംവിധാനം…

ഉന്നാവോ ബലാത്സംഗ കേസിൽ സെന്‍ഗാര്‍ കുറ്റക്കാരന്‍

Posted by - Dec 16, 2019, 03:33 pm IST 0
ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ പ്രതി ബിജെപിയില്‍നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് കോടതി. ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് ഉന്നാവോ കേസിലെ…

ഡല്‍ഹിയില്‍ കലാപമുണ്ടാക്കാൻ പ്രേരിപ്പിച്ചത് പ്രതിപക്ഷ പാർട്ടികൾ: അമിത് ഷാ

Posted by - Feb 28, 2020, 06:40 pm IST 0
ഭുവനേശ്വര്‍: ഡല്‍ഹി കലാപമുണ്ടാക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത് പ്രതിപക്ഷ പാര്‍ട്ടികളാണെന്ന്  ആഭ്യന്തരമന്ത്രി അമിത് ഷാ. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി,സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, മമത ദീദി എല്ലാവരും…

Leave a comment