അഹമ്മദാബാദ് : 2002ലെ ഗുജറാത്ത് കലാപങ്ങളിൽ നരേന്ദ്ര മോഡിക്കും അന്ന് മന്ത്രിസഭയിൽ ഉണ്ടായിരുന്ന ആർക്കും പങ്കില്ലായെന്ന് ജസ്റ്റിസ് നാനാവതി കമ്മീഷൻ റിപ്പോർട്ട്. ആർക്കും കലാപത്തിൽ നേരിട്ട് പങ്കില്ലെന്നും ഇതിൽ ഉത്തരവാദിത്തമില്ലെന്നും റിപ്പോർട്ടിന്റെ അന്തിമ പകർപ്പിൽ പറയുന്നു.
കലാപം നിയന്ത്രിക്കാനായി അന്നത്തെ സംസ്ഥാന സർക്കാർ എല്ലാ നടപടികളും എടുത്തിരുന്നതായും പറയുന്നു. ഗുജറാത്ത് കലാപത്തിൽ മോഡി ഒത്താശ ചെയ്തു എന്ന സത്യവാങ്മൂലം നൽകിയ സഞ്ജയ് ഭട്ട് പറയുന്നതെല്ലാം കള്ളമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ജസ്റ്റിസ് നാനാവതി-ജസ്റ്റിസ് മെഹ്ത എന്നിവരടങ്ങിയ രണ്ടംഗ കമ്മീഷനാണ് റിപ്പോർട്ടിന്റെ അന്തിമ പകർപ്പ് തയ്യാറാക്കിയത്. ഈ റിപ്പോർട്ട് 2014 നവംബർ 18ന് തന്നെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആനന്ദി ബെൻ പട്ടേലിന് നൽകിയതാണ്. ഈ റിപ്പോർട്ട് ഇത്രയും കാലം സർക്കാർ തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് ഗുജറാത്ത് സർക്കാർ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു.