നാസിക്കില്‍ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മലയാളി യുവാവ് മരിച്ചു  

192 0

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഫീസില്‍ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മലയാളി യുവാവ് മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി സാജു സാമുവലാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ് സ്ഥാപനത്തിനകത്ത് എത്തി വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ രണ്ട് മലയാളികള്‍ക്കുള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബൈക്കിലാണ് മൂന്നംഗസംഘം മുത്തൂറ്റ് ഫിനാന്‍സ് ഓഫീസിലെത്തിയത്. സ്ഥാപനത്തില്‍ ഓഡിറ്റിംഗ് നടപടികള്‍ പുരോഗമിക്കുകയായിരുന്നു അപ്പോള്‍. ഇതിനിടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി തോക്ക് ചൂണ്ടിയ അക്രമികള്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും ചോദിച്ചു വാങ്ങി. ഇതിനിടെയാണ് സാജു സാമുവലിന് വെടിയേറ്റത്. തലയ്ക്ക് പിറകിലാണ് സാജുവിന് വെടിയേറ്റത്. സാജു തല്‍ക്ഷണം മരിച്ചു.
നാട്ടില്‍ നിന്ന് ഓഡിറ്റിംഗിനെത്തിയതായിരുന്നു സാജു സാമുവല്‍. മുത്തൂറ്റ് ഫൈനാന്‍സിലെ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായിരുന്നു.
മൂന്നംഗ അക്രമി സംഘം മുത്തൂറ്റ് ഓഫീസിലെത്തിയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചുവന്ന ടീ ഷര്‍ട്ട് ധരിച്ച ഒരു യുവാവ് ഓടിച്ച ബൈക്കിന് പിന്നില്‍ കറുത്ത ഷര്‍ട്ടിട്ട മറ്റൊരാള്‍ ഇരിക്കുന്നത് കാണാം. ചെക്ക് ഷര്‍ട്ടിട്ട മറ്റൊരാള്‍ ഇതിന് പിന്നില്‍ ഇരിക്കുന്നുണ്ടായിരുന്നു.
മൂന്നാമന്‍ മുഖം മറച്ചുകൊണ്ടാണ് മുത്തൂറ്റ് ഓഫീസിലേക്ക് കയറുന്നത്. സിസിടിവി ദൃശ്യങ്ങളിലാണ് അക്രമികളുടെ മുഖം വ്യക്തമായി പതിഞ്ഞിരിക്കുന്നത്.

Related Post

മുന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യനിലയെങ്ങനെ? വിവരങ്ങള്‍ പുറത്തു വിടാതെ എയിംസ്

Posted by - Jun 25, 2018, 08:09 am IST 0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയുടെ ആരോഗ്യനിലയെ കുറിച്ച്‌ ഒരു വിവരവും പുറത്തു വിടാതെ എയിംസ്. കാര്‍ഡിയോതൊറാസിക് സെന്ററിലെ ഐസിയുവിലാണ് ഇപ്പോഴും അദ്ദേഹമുള്ളത്. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്ന്…

നരേന്ദ്ര മോദിക്ക് വ്യോമപാത പാക്കിസ്ഥാൻ നിഷേധിച്ചു 

Posted by - Sep 19, 2019, 10:00 am IST 0
ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസിലേക്ക് പോകുന്നതിന്  വ്യോമപാത പാക്കിസ്ഥാൻ നിഷേധിച്ചു. യുഎസ് ജനറൽ അസംബ്ലിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി വ്യോമപാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ…

വിയറ്റ്നാമുമായി ചേര്‍ന്ന് നാളെ മുതല്‍ ഇന്ത്യ നാവികാഭ്യാസം നടത്തും

Posted by - May 20, 2018, 11:00 am IST 0
ന്യൂഡല്‍ഹി: സൈനിക സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ വിയറ്റ്നാമുമായി ചേര്‍ന്ന് നാളെ മുതല്‍ ഇന്ത്യ നാവികാഭ്യാസം നടത്തും. അടുത്ത മാസം കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ വിയറ്റ്നാം…

തലചായ്ക്കാന്‍ ഒരിടത്തിനായി കേണ് മണിക് സര്‍ക്കാര്‍

Posted by - Apr 21, 2018, 11:04 am IST 0
അഗര്‍ത്തല: തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്നിട്ടും തലചായ്ക്കാന്‍ ഒരിടത്തിനായി കേഴുകയാണ് ത്രിപുര മുന്‍ മുഖ്യമന്ത്രിയായ മാണിക് സര്‍ക്കാര്‍.  വീടും വലിയ കാറും നല്‍കണമെന്ന് ത്രിപുര സര്‍ക്കാരിനോട് പ്രതിപക്ഷ നേതാവും മുന്‍…

ബിഹാറില്‍ ആര്‍.ജെ.ഡി. ബന്ദ് ആരംഭിച്ചു

Posted by - Dec 21, 2019, 10:22 am IST 0
ബിഹാറില്‍ ആര്‍.ജെ.ഡി ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. പട്‌ന, ധര്‍ഭാഗ തുടങ്ങിയ ഇടങ്ങളില്‍ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ പോസ്റ്ററുകളേന്തി പ്രതിഷേധ പ്രകടനം നടത്തി.

Leave a comment