ന്യൂ ഡൽഹി: രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്നും ധനമന്ത്രി പറഞ്ഞു. കയറ്റുമതി ഉൽപ്പന്നങ്ങളുടെ നികുതി ഒഴിവാക്കുന്നതിനായി 2020 ജനുവരി ഒന്നുമുതൽ ഒരു പുതിയ പദ്ധതി നിലവിൽ വരുന്നതാണെന്നും അവർ പറഞ്ഞു. ഇത് കൂടാതെ നികുതി നടപടികൾ സുതാര്യമാക്കുകയും, ഓൺലൈൻ സംവിധാനം വളരെ ലളിതമാക്കുകയും ചെയ്യുമെന്നും അവർ പറഞ്ഞു. ഇവയ്ക്ക് പുറമെ ബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ മാതൃകയി ചെറുകിട വ്യവസായികൾക്ക് ഗുണകരമാകുന്ന മെഗാ ഷോപ്പിംഗ് ഫെസ്റ്റിവൽ അടുത്ത വർഷം മാർച്ചിൽ സംഘടിപ്പിക്കുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
