നിക്ഷേപത്തിന് ലോകത്തിൽ ഇന്ത്യയാണ് ഏറ്റവും അനുയോജ്യമായ സ്ഥലം: നിർമല സീതാരാമൻ

151 0

വാഷിങ്ടണ്‍: ഇന്ത്യയെക്കാള്‍ അനുയോജ്യമായ  സ്ഥലം ലോകത്തെവിടെയും നിക്ഷേപകര്‍ക്ക് കണ്ടെത്താൻ സാധിക്കുകയില്ലെന്ന്  കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍.  ജനാധിപത്യ സൗഹൃദവും മൂലധന ഭക്തിയും നിറഞ്ഞതാണ് ഇന്ത്യയിലെ അന്തരീക്ഷമെന്നും അവര്‍ പറഞ്ഞു.

അന്താരാഷ്ട്ര നാണയനിധി ആസ്ഥാനത്ത് അന്താരാഷ്ട്ര നിക്ഷേപകരുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനുള്ള നിരന്തര ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യു.എസ്-ഇന്ത്യ സ്ട്രാറ്റജിക്ക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഫോറവുമായി സഹകരിച്ച് ഫിക്കി(ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി)യാണ് പരിപാടി സംഘടിപ്പിച്ചത്.
 

Related Post

ദേശീയ പൗരത്വ ബില്‍ ലോക്‌സഭ പാസാക്കി

Posted by - Dec 10, 2019, 10:19 am IST 0
ന്യൂഡല്‍ഹി:  വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദേശീയ പൗരത്വ ബില്‍ ലോക്‌സഭ പാസാക്കി. ഏഴ് മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ലോക്‌സഭ ബില്‍ പാസാക്കിയത്. 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. 80 വോട്ടുകള്‍ക്കെതിരെ 311…

തമിഴ്‌നാട്ടില്‍ പെട്രോളിനും ഡീസലിനും വില കുറയ്ക്കുംമെന്ന വാഗ്ദാനവുമായി ഡിഎംകെ  

Posted by - Mar 13, 2021, 10:47 am IST 0
ചെന്നൈ: തമിഴ്‌നാട്ടില്‍ ജനകീയ വാഗ്ദാനങ്ങളുമായി ഡിഎംകെ. തമിഴ്‌നാട്ടില്‍ പെട്രോള്‍ വില അഞ്ച് രൂപയും ഡീസല്‍ വില നാല് രൂപയും കുറയ്ക്കുമെന്നാണ് ഡിഎംകെയുടെ വാഗ്ദാനം. അധികാരത്തില്‍ എത്തിയാല്‍ ഗാര്‍ഹിക…

കാഷ്മീർ വളരെ ശാന്തം : അമിത് ഷാ

Posted by - Sep 17, 2019, 06:45 pm IST 0
ന്യൂ ഡൽഹി: ജമ്മു കാഷ്‌മീരിൽ നിലവിലെ അവസ്ഥ തികച്ചും ശാന്തമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാഷ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട്  അക്രമണാത്മകമായ സ്ഥിതിയാണ്…

ഹരിയാനയിൽ മനോഹർലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്തു

Posted by - Oct 27, 2019, 04:58 pm IST 0
ചണ്ഡീഗഡ് : ഹരിയാന മുഖ്യമന്ത്രിയായി മനോഹർലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെ രാജ് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഗവർണർ സത്യദേവ് നാരായൺ ആര്യ…

മുമ്പ് റാഫേൽ ഉണ്ടായിരുന്നെങ്കിൽ ബലാക്കോട്ട് ആക്രമണം ഇന്ത്യയിൽ നിന്ന് തന്നെ നടത്താമായിരുന്നു: രാജ്നാഥ് സിംഗ്  

Posted by - Oct 15, 2019, 02:50 pm IST 0
മുംബയ്: ഇന്ത്യൻ വ്യോമസേനയ്ക്ക് റാഫേൽ യുദ്ധവിമാനം നേരത്തെ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയിൽ നിന്നുതന്നെ ബലാക്കോട്ട് ഭീകരക്യാമ്പുകൾ ആക്രമിക്കാമായിരുന്നുവെന്ന്  പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താനെ…

Leave a comment