നിപയെ നേരിടാന്‍ ഒപ്പമുണ്ട്; ആയുഷ്മാന്‍ ഭാരതുമായി ഇടതു സര്‍ക്കാര്‍ സഹകരിക്കുന്നില്ല: മോദി  

336 0

ഗുരുവായൂര്‍: നിപ വൈറസ് ബാധയെ നേരിടാന്‍ കേരളത്തിന് എല്ലാ കേന്ദ്രസഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിപ വൈറസ് ബാധയുണ്ടായത് ദൗര്‍ഭാഗ്യകരമാണ്. ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കാന്‍ സംസ്ഥാനസര്‍ക്കാരിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.

ഈ സമയത്ത് രോഗബാധ പടരുന്നത് ഒഴിവാക്കാന്‍ കൃത്യമായി പരിസരശുചിത്വം പാലിക്കേണ്ടതുണ്ട്. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ ഇത് സംബന്ധിച്ച് അറിയിപ്പുകള്‍ നല്‍കുന്നുണ്ട്. അത് കൃത്യമായി അനുസരിക്കുകയും പാലിക്കുകയും വേണം. കേരളത്തില്‍ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ കൃത്യമായി പാലിക്കുന്നതില്‍ പിന്നോട്ടല്ലെന്നുറപ്പാണ്.

''രാജ്യത്തെ ദരിദ്രര്‍ക്കായാണ് കേന്ദ്രസര്‍ക്കാര്‍ 'ആയുഷ്മാന്‍ ഭാരത്' പദ്ധതി കൊണ്ടുവന്നത്. ഒരസുഖം വന്നെന്ന് കരുത് ഭൂമിയോ വീടോ സ്വത്തോ സ്വര്‍ണമോ വില്‍ക്കേണ്ടി വരാതിരിക്കാനും കടം വാങ്ങേണ്ടി വരാതിരിക്കാനുമാണ് ഈ പദ്ധതി. ബിപിഎല്‍ പരിധിയിലുള്ളവര്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം ഉറപ്പാക്കുന്ന പദ്ധതി ലക്ഷക്കണക്കിന് പേര്‍ക്ക് ഗുണമായിട്ടുണ്ട്. പക്ഷേ ഈ പദ്ധതി കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല, സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ ഈ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായിട്ടില്ല. എല്ലാവര്‍ക്കും വേണ്ടി ഈ പദ്ധതിയുമായി സഹകരിക്കണമെന്ന് ഞാന്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു'', മോദി പറഞ്ഞു.

വോട്ടു ചെയ്തു വിജയിപ്പിച്ചവരെ മാത്രമല്ല, വോട്ടു ചെയ്യാത്തവരെയും ഒപ്പം കാണുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലേതെന്ന് നരേന്ദ്ര മോദി പറഞ്ഞു. തെരഞ്ഞെടുപ്പു വിജയം മാത്രമല്ല, ജനസേവനവും രാഷ്ട്ര നിര്‍മാണവുമാണ് ബിജെപിയുടെ ലക്ഷ്യം. വാരാണസി പോലെ തന്നെ തനിക്കു പ്രിയപ്പെട്ട ഇടമാണ് കേരളമെന്നും ഗുരുവായൂരില്‍ ബിജെപിയുടെ അഭിനന്ദന്‍ സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രീയ പണ്ഡിതര്‍ക്ക് ഒരു പിടിയും കൊടുക്കാത്ത ജനവിധിയായിരുന്നു ഈ തെരഞ്ഞെടുപ്പിലേത്. ബിജെപിക്കും എന്‍ഡിഎയ്ക്കും വലിയ വിജയമാണ് ജനങ്ങള്‍ സമ്മാനിച്ചത്. ഈശ്വര രൂപത്തില്‍ എത്തിയ ഈ ജനങ്ങളുടെ മുന്നില്‍ പ്രണാമം അര്‍പ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തില്‍നിന്ന് ബിജെപിക്ക് ഒരു സീറ്റു പോലും കിട്ടിയില്ല. എന്നിട്ടും ഇവിടത്തെ ജനങ്ങള്‍ക്ക് മോദി എന്തിനു നന്ദി അര്‍പ്പിക്കുന്നു എന്ന് രാഷ്ട്രീയ പണ്ഡിതര്‍ കരുതുന്നുണ്ടാവും. വോട്ടു ചെയ്തു വിജയിപ്പിച്ചവരെ മാത്രമല്ല, വോട്ടു ചെയ്യാതിരുന്നവരെയും ഒപ്പം കാണുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. വാരാണസി പോലെ തന്നെ തനിക്കു പ്രിയപ്പെട്ട ഇടമാണ് കേരളം.

തെരഞ്ഞെടുപ്പു മാത്രം ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്നവരല്ല ബിജെപി പ്രവര്‍ത്തകര്‍. അവര്‍ നാടിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ജനസേവനം ഈശ്വര ആരാധനയായി കരുതുന്നവരാണ് അവര്‍. സര്‍ക്കാര്‍ രൂപീകരണമല്ല, രാഷ്ട്ര നിര്‍മാണമാണ് നമ്മുടെ ലക്ഷ്യം. വിജയവും പരാജയവും അവരെ അതില്‍നിന്നു വ്യതിചലിപ്പിക്കില്ല. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തിലെ പ്രവര്‍ത്തകരെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയെ പ്രതീക്ഷയോടെയാണ് ലോകം കാണുന്നത്. അതിന് അനുഗുണമായി, നിഷേധാത്മകതയെ പൂര്‍ണമായും തള്ളിക്കൊണ്ടുള്ള ജനവിധിയാണ് കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ഉണ്ടായത്. പുതിയ ഒരിന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള ജനവിധിയാണിത്. ഭൂമിയിലെ സ്വര്‍ഗമായ ഗുരുവായൂരിന്റെ മണ്ണില്‍നിന്ന് ആ പ്രതിജ്ഞ ഒരിക്കല്‍ക്കൂടി പുതുക്കുന്നതിനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Related Post

ആം​ബു​ല​ന്‍​സിന് തീ​പി​ടി​ച്ച്‌ ര​ണ്ടു പേ​ര്‍ വെ​ന്തു​മ​രി​ച്ചു

Posted by - May 8, 2018, 06:47 pm IST 0
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ആം​ബു​ല​ന്‍​സി​നു തീ​പി​ടി​ച്ച്‌ ര​ണ്ടു പേ​ര്‍ വെ​ന്തു​മ​രി​ച്ചു. ശ​ക്ത​മാ​യ പൊ​ട​ക്കാ​റ്റ് ഉ​ണ്ടാ​യ സ​മ​യ​ത്താ​ണ് ആം​ബു​ല​ന്‍​സി​നു തീ​പി​ടി​ച്ച​ത്. പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ആം​ബു​ല​ന്‍​സി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നവരാണ് അപകടത്തില്‍പെട്ടത്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ…

KSRTC ബസുകൾ നാളെ മുതൽ നിരത്തിലിറങ്ങും

Posted by - Apr 19, 2020, 11:01 am IST 0
തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണില്‍ ഇളവുവരുത്താന്‍ തീരുമാനമായതോടെ തിങ്കളാഴ്ച മുതല്‍ ചുവപ്പ് മേഖല ഒഴികെയുള്ള ജില്ലകളില്‍ കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതി. എന്നാല്‍ ബസില്‍ നിന്നുകൊണ്ടുള്ള യാത്രകള്‍…

മഹാരാഷ്ട്ര വിഷയത്തിൽ ചൊവാഴ്ച രാവിലെ 10 .30ന് സുപ്രീം കോടതി ഉത്തരവിടും 

Posted by - Nov 25, 2019, 12:18 pm IST 0
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ നാളെ രാവിലെ 10.30-ന് സുപ്രീം കോടതി  ഉത്തരവിടും. ഒരു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദത്തിന് ഒടുവിലായിരുന്നു…

കോവിഡ് മുംബൈ മലയാളി മരണപ്പെട്ടു

Posted by - May 26, 2020, 09:00 pm IST 0
മരണപ്പെടുന്നത് എട്ടാമത്തെ മലയാളി മുംബൈ: കോവിഡ് രോഗബാധിതനായി ഒരു മുംബൈ മലയാളി കൂടി മരണപ്പെട്ടു.നവിമുംബൈ കോപ്പര്‍ഖൈര്‍ണെയില്‍ താമസിക്കുന്ന തൃശൂര്‍ മാള അന്നമനട സ്വദേശി പി.ജി.ഗംഗാധരനാണ്(71) വിടപറഞ്ഞത്്.നവിമുംബൈ മുന്‍സിപ്പല്‍…

സദാചാര പോലീസുകാര്‍ക്ക് എട്ടിന്റെ പണി നല്‍കി യുവതി 

Posted by - Jun 26, 2018, 12:53 pm IST 0
കോഴഞ്ചേരി; സദാചാര പോലീസുകാര്‍ക്ക് എട്ടിന്റെ പണി നല്‍കി യുവതി. ആണും പെണ്ണും ഒരുമിച്ച്‌ പോകുന്നത് കണ്ടാല്‍ ഹാലിളകുന്നതാണ് ഇവിടുത്തെ സദാചാരക്കരുടെ പതിവ് പല്ലവി. ഇത്തരം ഒരു സംഭവത്തിലാണ്…

Leave a comment