കോഴിക്കോട്: നിപ വൈറസിനെതിരെ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലും ജാഗ്രത നിര്‍ദേശം. നിപ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന റിബ വൈറിന്‍ മരുന്ന് കേരളത്തില്‍ എത്തിച്ചിട്ടുണ്ട്. 8000 ഗുളികകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. നിപ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന റിബ വൈറിന്‍ മരുന്ന് കേരളത്തില്‍ എത്തിച്ചിട്ടുണ്ട്. 8000 ഗുളികകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.
കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലും യാത്ര ചെയ്യുമ്പോള്‍ ജാഗ്രതാ പാലിക്കണമെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു. കുടക്, മംഗളൂരു, ചാമരാജ്‌നഗര്‍, മൈസൂരു എന്നീ ജില്ലകളിലാണ് കര്‍ണാടക സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിപ ബാധിച്ച 13 പേരില്‍ 11 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
22 പേരാണ് ഇപ്പോള്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. ഇതില്‍ 2 പേരുടെ നില ഗുരുതരമാണ്. ഇതിനിടെ നിപ രോഗലക്ഷണങ്ങളോടെ രണ്ടുപേരെക്കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറത്ത് തുറക്കല്‍ സ്വദേശിയായ മുപ്പതുകാരനെ മഞ്ചേരി മെഡിക്കല്‍ കോളേജിലും വയനാട് പടിഞ്ഞാറത്തറയില്‍ നിന്നുള്ള ഒന്നരവയസുകാരിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ഇന്നലെ രാത്രി പ്രവേശിപ്പിച്ചിരുന്നു.