മുംബയ്: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ശിവസേന. മുഗളർ ചെയ്തത് പോലെയാണ് ബി.ജെ.പി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന് പറയുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി. മുഖപത്രമായ സാമ്‌നയിലൂടെയാണ് വിമർശനം.
സുധിർ മുങ്കതിവാറിന്റെ പ്രസ്താവന ജനാധിപത്യത്തിനെതിരെയും ഭരണഘടനാ വിരുദ്ധവുമാണെന്ന് ശിവസേന മുഖപ്രസംഗത്തിലൂടെ വിർശിച്ചു. 'നിയമവും ഭരണഘടനയും ആരുടെയും അടിമകളല്ല. മഹാരാഷ്ട്ര യിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ ഉത്തരവാദികൾ ഞങ്ങളല്ല, അത് ജനങ്ങൾക്കും അറിയാം.