ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപെട്ട് കഴിയുന്ന നാല് പ്രതികളിലൊരാളായ വിനയ് ശര്‍മ ജയിലിനുള്ളില്‍ സ്വയം പരിക്കേല്‍പ്പിച്ചതായി റിപ്പോര്‍ട്ട്. സെല്ലിനുള്ളിലെ ചുമരില്‍ തലയിടിച്ചാണ് ഇയാള്‍ സ്വയം പരിക്കേല്‍പ്പിച്ചത്. ഇയാള്‍ക്ക് വേണ്ട ചികിത്സ നല്‍കിയതായി തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. വിനയ് ശര്‍മയുടെ പരിക്ക് നിസാരമാണെന്ന് അധികൃതർ പറഞ്ഞു.
