ന്യൂദല്‍ഹി: ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ വധശിക്ഷ കാത്തുകിടക്കുന്ന പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് അഭിഭാഷക ഇന്ദിര ജെയ്‌സിങ്. ആശാദേവി സോണിയ ഗാന്ധിയുടെ മാതൃകയാണ് പിന്തുടരേണ്ടത്. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വൈകുന്നതില്‍ പ്രതിഷേധവുമായി നിര്‍ഭയയുടെ അമ്മ ആശാദേവി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ട്വിറ്ററില്‍ പ്രതികരണവുമായി ഇന്ദിര ജെയസിങ്ങ് എത്തിയത്. ക്രൂരകൃത്യം ചെയ്ത പ്രതികള്‍ക്ക് മാപ്പ് കൊടുക്കണമെന്ന ഇവരുടെ ആവശ്യത്തിനെതിരെ രൂക്ഷ പ്രതിഷേധമാണ് സാമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
