നിറം നല്‍കി കുപ്പായം മാറ്റി ലേഡിസ് കംപാര്‍ട്ടുമെന്‍റുകള്‍ക്ക് ട്രെയിനിലെ മധ്യഭാഗത്തേക്ക് സ്ഥലം മാറ്റം

242 0

ലേഡിസ് ഒണ്‍ലി കംപാര്‍ട്ടുമെന്‍റുകള്‍ക്ക് ട്രെയിനിലെ മധ്യഭാഗത്തേക്ക് സ്ഥലം മാറ്റം. നിറം നല്‍കി കുപ്പായം മാറ്റിയാണ് സ്ഥലം മാറ്റം. 2018 സ്ത്രീ സുരക്ഷാവര്‍ഷമായി  ആചരിക്കുന്നതിന്‍റെ ഭാഗമായി ആണ് റെയില്‍വേയുടെ ഈ തീരുമാനം. സ്ത്രീ സുരക്ഷക്ക് പ്രധാന്യം നല്‍കി കംപാര്‍ട്ടുമെന്‍റുകളില്‍ സിസിടിവി സ്ഥാപിക്കും. റെയില്‍വേബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനി അധ്യക്ഷനായ ഈ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങള്‍. 

വിവിധ റെയില്‍വേസോണുകളോട് ഈ വിഷയത്തിന്മേല്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനലുകള്‍ കൊണ്ട് കംപാര്‍ട്ടുമെന്‍റ് സുരക്ഷിതമാക്കാനും തീരുമാനമുണ്ട്. ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയെ കുറിച്ച്‌ പഠിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ലേഡീസ് ഒണ്‍ലി കോച്ചുകള്‍ക്ക് ഏത് നിറമാവും നല്‍കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും ഇത് പിങ്ക് ആകാനാണ് സാധ്യതയെന്നാണ് സൂചന.

Related Post

കേരളത്തിൽ മൂന്നാമത്തെ കോറോണയും സ്ഥിരീകരിച്ചു 

Posted by - Feb 3, 2020, 01:43 pm IST 0
തിരുവനന്തപുരം: ചൈനയിലെ വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസർഗോഡ് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…

ഇന്ത്യയ്ക്ക് അഭിമാനമുഹൂര്‍ത്തം; ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു  

Posted by - Jul 22, 2019, 04:11 pm IST 0
ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിലെ ലോഞ്ചിംഗ് പാഡില്‍ നിന്ന് ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു. ചെന്നൈയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള സതീഷ് ധവാന്‍ സ്പെയ് സെന്ററിലെ ലോഞ്ച് പാഡില്‍ നിന്ന്…

ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

Posted by - Jul 5, 2018, 10:24 am IST 0
ഡല്‍ഹി : സുനന്ദ പുഷ്ക്കറിന്‍റെ മരണത്തെ തുടര്‍ന്ന്  ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തരൂര്‍ സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ…

സവാള കയറ്റുമതി നിരോധിച്ചു

Posted by - Sep 29, 2019, 08:57 pm IST 0
ന്യൂ ഡൽഹി:  കേന്ദ്രസർക്കാർ സവാളയുടെ കയറ്റുമതി നിരോധിച്ചു. സവാളയുടെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ…

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ കുറ്റ വിമുക്തനാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതിക്കാരി  

Posted by - May 7, 2019, 07:33 pm IST 0
ഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ കുറ്റ വിമുക്തനാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി ആഭ്യന്തര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് ബോബ്‌ഡെയ്ക്ക്…

Leave a comment