ന്യൂ ഡൽഹി: നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികൾ രാജ്യത്തെ നിയമവ്യവസ്ഥയെ ചൂഷണം ചെയ്യുകയാണെന്ന് കേന്ദ്രസർക്കാർ. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ഉടൻ തന്നെ നടപ്പാക്കണമെന്നും സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ഡൽഹി ഹൈക്കോടതിയിൽ പറഞ്ഞു. അതേസമയം നാല് പ്രതികളുടെയും വധശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്നില്ലെന്നും തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 14 ദിവസത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ കേസില്‍ 13-ാം ദിവസമാണ് പ്രതികള്‍ ഹര്‍ജികള്‍ നല്‍കിയതെന്നും, ഇത് ശിക്ഷ വൈകിപ്പിക്കാനുള്ള തന്ത്രമാണെന്നും സർക്കാർ കോടതിയിൽ വാദിച്ചു.
