ന്യൂഡൽഹി: നിർഭയ കേസിലെ പ്രതി വിനയ് ശർമ സമർപ്പിച്ച ദയാഹർജി തള്ളണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയതിന്റെ ശുപാർശ. ദയാഹർജി ലഭിച്ച സമയത്ത് രാഷ്ട്രപതി ഡൽഹി സർക്കാരിനോടും കേന്ദ്രസർക്കാരിനോടും കേസിന്റെ വിശദാംശങ്ങൾ അന്വേഷിച്ചിരുന്നു.
ഡൽഹി സർക്കാർ കഴിഞ്ഞ ദിവസം പ്രതിയുടെ ദയാഹർജി തള്ളിയിരുന്നു. ഡൽഹി സർക്കാരിന്റെ ശുപാശ അംഗീകരിച്ച് കേന്ദ്രസർക്കാരും സമാന നിലപാടെടുത്തിരുന്നു. അടുത്ത തിങ്കളാഴ്ചയാണ് പ്രതികളുടെ ദയാഹർജിയുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുന്നത്.
