നീരവിനും മുൻപേ ബാങ്കുകൾ ചതിക്കപ്പെട്ടിരുന്നു
നീരവ് മോദി പ്രശ്നം പൊങ്ങിവരുന്നത് ഈ വർഷമാണെങ്കിലും ബാങ്കുകൾക്ക് മുൻപേ നഷ്ട്ടങ്ങൾ നേരിട്ടികൊണ്ടിരുന്നു എന്ന പുതിയ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 8,40,958 കോടി രൂപയാണ് കഴിഞ്ഞ ഡിസംബർവരെയുള്ള കണക്കുകൾ നോക്കുമ്പോൾ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം. കേന്ദ്ര ധനകാര്യ മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം പഞ്ചാബ് നാഷണൽ ബാങ്കിന് 2800 കോടി രൂപയും ബാങ്ക് ഓഫ് ഇന്ത്യക്ക് 2770 കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 2420 കോടി രൂപയുമാണ് നഷ്ട്ടം സംഭവിച്ചതെന്ന് പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം രാജ്യത്തെ പൊതുമേഖലാ ബാങ്ക്കൾക്ക് എല്ലാം കൂടി
2718 കേസുകൾ ഉണ്ടെന്ന പുതിയ റിപ്പോർട്ട് വന്നുവെങ്കിലും അവ ഏതൊക്കെ വകുപ്പുകളിലാണ് എന്ന് വ്യക്തമല്ല.ഇ കേസുകളിൽ എല്ലാം കൂടി 19533 കോടി രൂപ നഷ്ട്ടം വന്നതായി പുറത്തുവന്നു.
