കാഠ്മണ്ഡു: നേപ്പാളില്‍ വിനോദസഞ്ചാരത്തിനു പോയ എട്ടു മലയാളികള്‍ റിസോര്‍ട്ടിലെ മുറിയ്ക്കുള്ളില്‍ ശ്വാസം മുട്ടി മരിച്ചു. തണുപ്പില്‍ നിന്നു രക്ഷനെടാന്‍ റൂമിലെ ഗ്യാസ് ഹീറ്റര്‍ ഓണ്‍ ചെയ്തിട്ടതാണ് അപകടകാരണം. ദമനിലെ പനോരമ റിസോര്‍ട്ടലാണ് ദാരുണമായ സംഭവം. മരിച്ചവര്‍ തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണെന്നാണു വിവരം.
