ന്യൂനമർദ്ദം: കേരളത്തിന് ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
ന്യൂനമർദ്ദം കേരളത്തോട് അടുക്കുകയാണ് അതിനാൽ ജാഗ്രതപാലിക്കണമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറു ദിശയിലൂടെ സഞ്ചരിച്ചുവരുന്ന ന്യൂനമർദ്ദം മാലദ്വീപിനു സമീപം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.
കേരളത്തിൽ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും അതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പുനൽകി.
