പടക്ക നിര്‍മാണശാലയിലെ പൊട്ടിത്തെറി: രണ്ട് മരണം 

169 0

തമിഴ്‌നാട്: പടക്ക നിര്‍മാണശാലയിലെ പൊട്ടിത്തെറിയില്‍ രണ്ട്‌പേര്‍ മരിച്ചു. ദീപാവലിക്കായി പടക്ക നിര്‍മാണം പുരോഗമിക്കുന്ന മുറിയിലാണ് സ്ഫോടനം നടന്നത്. തമിഴ്‌നാട്ടിലെ ശിവകാശിക്ക് സമീപം കക്കിവാടന്‍പട്ടിയിലെ കൃഷ്ണസ്വാമി ഫയര്‍വര്‍ക്ക്സ് ഫാക്ടറിയിലുണ്ടായ അഗ്‌നിബാധയിലാണ് രണ്ടുപേര്‍ പൊള്ളലേറ്റ് മരിച്ചത്. പടക്ക നിര്‍മ്മാണ ഫാക്ടറിയിലെ തൊഴിലാളികളായ മാരിയപ്പന്‍ (35), കൃഷ്ണന്‍ (43) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. 

അപകടത്തില്‍ പൊന്നുസ്വാമി, പാണ്ഡ്യരാജന്‍ എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ ഇവരെ ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ് കഴിയുന്നവരുടെ ആരോഗ്യനില വളരെ ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പടക്ക നിര്‍മാണ യൂണിറ്റ് സ്‌ഫോടനത്തില്‍ പൂര്‍ണമായി തകര്‍ന്നു. അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. തമിഴ്‌നാട് മാരനേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. 

Related Post

തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; തമിഴ്‌നാട്ടില്‍ ഏപ്രില്‍ 6, അസമില്‍ മൂന്ന് ഘട്ടം, ബംഗാളില്‍ എട്ട് ഘട്ടം  

Posted by - Feb 26, 2021, 02:22 pm IST 0
ഡല്‍ഹി: തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. അസമില്‍ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കും. ആദ്യഘട്ട തെരഞ്ഞെടുപ്പ് മാര്‍ച്ച് 27-ന്, രണ്ടാംഘട്ട…

ബസ് കൊക്കയിലേക്ക് മറിഞ്ഞു; 23 പേര്‍ മരിച്ചു

Posted by - Dec 8, 2018, 11:46 am IST 0
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു. 23 പേര്‍ മരിച്ചു.ഏഴ് പേര്‍ക്ക് പരിക്കേറ്റു. പൂഞ്ചില്‍നിന്ന് ലോറാനിലേക്കുള്ള ബസാണ് മറിഞ്ഞത്. പൂഞ്ചിലെ മണ്ഡിക്കു സമീപം പ്ലേരയിലാണ് അപകടം നടന്നത്.…

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് പുതിയ ലോഗോ

Posted by - Dec 28, 2018, 03:48 pm IST 0
ന്യൂഡല്‍ഹി: 2019 ജനുവരി ഒന്നുമുതല്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് പുതിയ ലോഗോ. പുതിയ ലോഗോ വരുന്നതോടെ നിലവിലുള്ള ലോഗോ പിന്‍വലിക്കുമെന്ന് കമ്മീഷന്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ആറു തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി

Posted by - Nov 23, 2018, 02:57 pm IST 0
ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ആറു തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി. ശ്രീനഗറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സേക്കിപോറയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈനികര്‍ പരിശോധന…

കിരണ്‍ ബേദിക്ക് തിരിച്ചടി; ലഫ്. ഗവര്‍ണറുടെ അധികാരങ്ങള്‍ ഹൈക്കോടതി വെട്ടിച്ചുരുക്കി 

Posted by - Apr 30, 2019, 07:07 pm IST 0
മധുര: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് വന്‍ തിരിച്ചടി. ലഫ്. ഗവര്‍ണര്‍മാരുടെ അധികാരപരിധി വെട്ടിച്ചുരുക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റേതാണ് വിധി.…

Leave a comment