പട്ടാപ്പകൽ പെൺകുട്ടിക്കുനേരെ ആക്രമം: എതിർക്കാതെ കണ്ടുരസിച്ച് നാട്ടുകാർ

151 0

ബിഹാറിലെ ജെഹാനാബാദിൽ നടുറോഡിൽ പെൺകുട്ടിക്കെതിരെ യുവാക്കളുടെ അതിക്രമം. സംഭവം കണ്ടിട്ടും നാട്ടുകാർ പ്രതികരിക്കാതെ ദൃശ്യങ്ങൾ വിഡിയോയിൽ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണു വിവരം പുറത്തറിഞ്ഞത്. പട്ടാപ്പകലാണു പെൺകുട്ടിക്കുനേരെ ആറോ ഏഴോ യുവാക്കൾ അക്രമം നടത്തിയത്. 

റോഡരികിൽനിന്ന പെൺകുട്ടിയുടെ വസ്ത്രങ്ങളില്‍ പിടിച്ചുവലിക്കുകയും കീറാൻ ശ്രമിക്കുകയുമായിരുന്നു. ഇതെല്ലാം കണ്ടു വിഡിയോയിൽ ചിത്രീകരിച്ച ആളുകളോടു സഹായത്തിനായി അഭ്യർഥിക്കുന്നുണ്ടെങ്കിലും ആരും തയാറായിരുന്നില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യുവാക്കൾ സംഘം ചേർന്ന് ആക്രമിക്കുന്നതിന്റെ രണ്ടു വിഡിയോകളാണു ലഭിച്ചിരിക്കുന്നത്. 

ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ല. അതിനാൽ എവിടെയാണ് ഇതു നടന്നതെന്നു സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് – ജെഹാനാബാദ് എസ്പി മനീഷ് പറഞ്ഞു. വിഡിയോയിൽ ഉണ്ടായിരുന്ന ബൈക്കിന്റെ നമ്പർ പിന്തുടർന്ന് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്.

Related Post

ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബസ് ട്രക്കിലിടിച്ച് 16 മരണം 

Posted by - Feb 13, 2020, 09:18 am IST 0
ആഗ്ര: ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബുധനാഴ്ച രാത്രി ബസ് ട്രക്കിന് പുറകിലിടിച്  16 പേര്‍ മരിച്ചു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്ന് ബിഹാറിലേക്ക് പോകുകയായിരുന്ന ബസാണ്…

പാൻ കാർഡും ആധാർ കാർഡും ജൂൺ മുപ്പത്തിനുള്ളിൽ ബന്ധിപ്പിക്കണം 

Posted by - Mar 28, 2018, 07:45 am IST 0
പാൻ കാർഡും ആധാർ കാർഡും ജൂൺ മുപ്പത്തിനുള്ളിൽ ബന്ധിപ്പിക്കണം  പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തിയതി മാർച്ച്‌ 31ൽ നിന്നും ജൂൺ 30 എന്ന…

സി.പി.ഐ. നേതാവ് ഗുരുദാസ് ദാസ് ഗുപ്ത(83) അന്തരിച്ചു

Posted by - Oct 31, 2019, 10:12 am IST 0
കൊല്‍ക്കത്ത: മുതിര്‍ന്ന സി.പി.ഐ. നേതാവ് ഗുരുദാസ് ദാസ് ഗുപ്ത(83) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. മൂന്നുവട്ടം രാജ്യസഭാംഗവും രണ്ടു…

പൗരത്വ ഭേദഗതി നിയമത്തിനെതിരായി  കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

Posted by - Jan 14, 2020, 10:24 am IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി  കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഈ വിഷയത്തില്‍ നിയമത്തിനെതിരെ ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. നിയമം വിവേചന പരവും മൗലികാവകാശങ്ങളുടെ…

ബലാൽസംഗ കേസ് വിധി വന്നു: ആശാറാം ബാപ്പുവിന് ജീവപര്യന്തം

Posted by - Apr 26, 2018, 05:55 am IST 0
സ്വയം പ്രഘ്യാപിത ആൾദൈവമായ ആശാറാം ബാപ്പുവിന് പ്രായപൂർത്തി ആവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. കൂടെ ഉണ്ടായിരുന്ന 4 പേരിൽ 2 പേരെ വെറുതെവിടുകയും…

Leave a comment