പതിനാറ് ദിവസം പ്രായമുള്ള കുട്ടിയെ കുരങ്ങൻ തട്ടിയെടുത്തു
ഒഡിഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിൽനിന്നും 16 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ കുരങ്ങൻ എടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ അമ്മയാണ് കുരങ്ങ് കുട്ടിയെ എടുത്ത് പോകുന്നത് കണ്ടത്. അമ്മയുടെ നിലവിളി കെട്ടിട്ടാണ് നാട്ടുകാർ അപകടം അറിഞ്ഞത്.
ദമാപദ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സംഗ്രം കേസരി മൊഹന്തിയുടെ മേൽനോട്ടത്തിൽ അഗ്നിശമന സേനയും വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് കുട്ടിക്കായി കാട്ടിൽ തിരച്ചിൽ തുടർന്ന്കൊണ്ടിരിക്കയാണ്.
