ഷിംല: പതിനേഴുകാരനെ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാക്കിയ നേപ്പാള്‍ സ്വദേശിനികള്‍ക്കെതിരെ കേസ്. നേപ്പാള്‍ സ്വദേശികളായ 45 വയസ്സുള്ള അമ്മയ്ക്കും 22 വയസ്സുകാരിയായ മകള്‍ക്കുമെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ആണ്‍കുട്ടിയുടെ അച്ഛനാണ് പരാതി നല്‍കിയത്. ഹിമാചല്‍ പ്രദേശ് സോളാന്‍ ജില്ലയില്‍ അമ്മയും മകളും താമസിക്കുന്ന വീട്ടില്‍ മകനെ എത്തിച്ചാണ് ലൈംഗിക ചൂഷണം നടത്തിയതെന്ന് കുട്ടിയുടെ പിതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതിനെതിരെയുള്ള ഐ.പി.സി 373 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
