ഹൈദരാബാദ്: ഹൈദരാബാദിൽ പരിശീലന പറക്കലിനിടെ വിമാനം തകർന്നുവീണ് രണ്ട് ട്രെയിനി പൈലറ്റുമാർ മരിച്ചു. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. ഹൈദരാബാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തിലെ പരുത്തി പാടത്തിലാണ് വിമാനം തകർന്ന് വീണത്. വിമാനത്തിന്റെ എഞ്ചിൻ തകരാറും, പ്രതികൂല കാലാവസ്ഥയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
