പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണം;രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു

162 0

ബുലാന്ദ്ഷര്‍: പശുവിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷറില്‍ ആള്‍ക്കൂട്ട ആക്രമണം. ആക്രമണത്തില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു. ആള്‍ക്കൂട്ടത്തിന്റെ കല്ലേറില്‍ സുബോധ് കുമാര്‍ സിങ് എന്ന പൊലിസ് ഇന്‍സ്പെക്ടറാണ് കൊല്ലപ്പെട്ടത്. മറ്റൊരു പൊലിസുകാരന് ഗുരുതരമായ പരുക്കുണ്ട്. സുനിത് (20) എന്നയാളാണ് കൊല്ലപ്പെട്ട നാട്ടുകാരന്‍.

പടിഞ്ഞാറേ ഉത്തര്‍പ്രദേശ് മേഖലയിലാണ് കലാപം. തിങ്കളാഴ്ച രാവിലെ 25 പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടതോടെയാണ് കലാപം തുടങ്ങിയത്. പ്രത്യേക വിഭാഗത്തിലുള്ളവരാണ് കൂട്ട പശുക്കശാപ്പിനു പിന്നിലെന്ന് ആരോപിച്ച്‌ സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഞ്ച് കംപനി ദ്രുതകര്‍മ സേനയും ആറു കമ്ബനി പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബുലറിയെയും വിന്യസിച്ചിട്ടുണ്ട്.

Related Post

കേന്ദ്രത്തിലേ  ഡയറക്ടർ പട്ടികയിൽ ഋഷിരാജ് സിങ് 

Posted by - Mar 20, 2018, 09:07 am IST 0
കേന്ദ്രത്തിലേ  ഡയറക്ടർ പട്ടികയിൽ ഋഷിരാജ് സിങ്  കേരള പോലീസ് ഡിജിപിമാരായ ജേക്കബ് തോമസിനെയും ലോകനാഥ്‌ ബഹ്‌റയെയും കടത്തിയാണ് ഋഷിരാജ് സിങ് കേന്ദ്രത്തിലെ ഡയറക്ടർ പട്ടികയിൽ ഇടം നേടിയത് …

തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി

Posted by - Sep 5, 2019, 06:48 pm IST 0
ന്യൂ ഡൽഹി :കശ്മീർ എംഎൽഎയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ  എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കശ്മീരിലെ ആർട്ടിക്കിൾ 370 എടുത്തുകളയുന്നതുമായി…

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദിൽ കസ്റ്റഡിയിലെടുത്തു

Posted by - Jan 27, 2020, 09:34 am IST 0
ഹൈദരാബാദ്: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദിലെ ഹോട്ടലിൽ നിന്ന് പോലീസ്  കസ്റ്റഡിയിലെടുത്തു.  പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജുമാ മസ്ജിദില്‍ പ്രക്ഷോഭം സംഘടിപ്പിച്ചതിനാണ് നേരത്തെ…

ചന്ദ്രനെ തൊട്ടറിയാന്‍ ചാന്ദ്രയാന്‍ രണ്ട്; ജൂലൈ 15-ന് വിക്ഷേപണം  

Posted by - Jun 12, 2019, 06:35 pm IST 0
ബംഗളുരു: ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യം ചാന്ദ്രയാന്‍-2 അടുത്ത മാസം വിക്ഷേപിക്കും. ജൂലൈ 15ന് പുലര്‍ച്ചെ 2.51നായിരിക്കും വിക്ഷേപണം നടക്കുക എന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ ശിവന്‍…

യു.എന്‍ ഹിതപരിശോധന നടത്തണമെന്ന് മമത

Posted by - Dec 19, 2019, 07:26 pm IST 0
കൊല്‍ക്കത്ത: ദേശീയ പൗരത്വ നിയമ ഭേദഗതിയെ രാജ്യത്തെ ജനങ്ങള്‍ അനുകൂലിക്കുന്നുവോ എന്ന് അറിയാൻ  ഐക്യരാഷ്ട്രസഭ പോലെയുള്ള നിഷ്പക്ഷ സംഘടനകള്‍ ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി…

Leave a comment