പൂന: പാകിസ്ഥാനെതിരെ രൂക്ഷ മായി വിമര്ശിച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാകിസ്ഥാന് യാതൊരു യോഗ്യതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീരിലെ റിക്കാര്‍ഡ് പരിശോധിക്കുകയാണെങ്കിൽ പാകിസ്ഥാന് ഇന്ത്യയെ വിമര്‍ശിക്കാന്‍ ഒരു യോഗ്യതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു . പൂന സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തരൂര്‍.
പാര്‍ട്ടികള്‍ തമ്മിലുള്ള വ്യത്യാസം വിദേശ നയങ്ങളുടെ കാര്യത്തില്‍ ബാധിക്കുകയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് നമുക്ക് പലവിധ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. എന്നാല്‍, ഇന്ത്യയുടെ താല്‍പ്പര്യത്തെക്കുറിച്ച് പറയുമ്പോള്‍ അത് ബിജെപിയുടെ വിദേശനയമോ കോണ്‍ഗ്രസിന്റെ വിദേശ നയമോ അല്ലെന്നും ഇന്ത്യയുടെ പൊതുവായ വിദേശ നയമാണെന്നും അദ്ദേഹം പറഞ്ഞു.