ബെംഗളൂരു: പാകിസ്താന് അനുകൂലമായ മുദ്രാവാക്യങ്ങള്‍ വിളിച്ച മൂന്ന് കശ്മീരി വിദ്യാര്‍ഥികളെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഹുബ്ബള്ളി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ഇവര്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. ഹൂബ്ലിയിലെ കോടതിയില്‍ ഹാജരാക്കിയ ഇവരെ മാര്‍ച്ച് രണ്ടുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
