പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങളിലെ  മുസ്ലീങ്ങള്‍ക്ക് പോകാന്‍ നിരവധി ഇസ്ലാമിക രാഷ്ട്രങ്ങളുണ്ട് : നിതിന്‍  ഗഡ്‌കരി 

193 0

നാഗ്പൂര്‍: പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മുസ്ലീങ്ങള്‍ക്ക് പോകാന്‍ നിരവധി ഇസ്ലാമിക രാഷ്ട്രങ്ങളുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് നിരവധി  ഇസ്ലാമിക രാഷ്ട്രങ്ങളുണ്ട്‌. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ രാജ്യങ്ങളിലേക്ക് പോകാൻ  അവസരമുണ്ട്. എന്നാല്‍ ഹിന്ദു, പാഴ്‌സി, സിഖ്, ജൈന, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പോകാന്‍ ഇന്ത്യയല്ലാതെ മറ്റൊരിടമില്ല, അവര്‍ പിന്നെ എങ്ങോട്ടുപോകും. കൊലപാതകം, ബലാത്സംഗം, സ്വത്തുക്കള്‍ അപഹരിക്കല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ഉള്‍പ്പടെ നിരവധി പീഡനങ്ങളാണ് അവര്‍ നിത്യവും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് . അദ്ദേഹം പറഞ്ഞു.

Related Post

രാഹുലും പ്രിയങ്കയും പെട്രോൾ ബോംബുകളാണെന്ന്  ബിജെപി മന്ത്രി അനിൽ വിജ്  

Posted by - Dec 25, 2019, 10:18 am IST 0
ന്യൂ ഡൽഹി : കോൺഗ്രസ്സ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും പെട്രോൾ ബോംബുകളോടുപമിച്  ബിജെപി മന്ത്രി. ഹരിയാന ആഭ്യന്തര മന്ത്രിയായ അനിൽ വിജാണ്  രണ്ട് പേരെയും…

ഷഹീന്‍ബാഗ് ചാവേറുകളുടെ വളർത്തു കേന്ദ്രം : ഗിരിരാജ് സിംഗ് 

Posted by - Feb 6, 2020, 03:09 pm IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷഹീന്‍ബാഗ് ചാവേറുകളുടെ വളർത്തു കേന്ദ്രമായെന്ന്  കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഷഹീന്‍ബാഗ് ഇപ്പോഴൊരു സമരകേന്ദ്രമല്ല. ചാവേറുകളെയാണവിടെ വളര്‍ത്തിക്കൊണ്ടുവരുന്നത്. രാജ്യത്തിനെതിരായ ഗൂഢാലോചന രാജ്യതലസ്ഥാനത്ത്…

എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാ സ്ഥാനാര്‍ഥി 

Posted by - Mar 10, 2018, 03:23 pm IST 0
എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാ സ്ഥാനാര്‍ഥി  ഇന്നു ചേര്‍ന്ന ജെഡിയു പാര്‍ലമെന്ററി ബോർഡ് യോഗത്തിൽ എം പി വീരേന്ദ്രകുമാറിനെ രാജ്യസഭാ സ്ഥാനാർത്ഥിയായി തീരുമാനിച്ചു.  വീരേന്ദ്രകുമാർ സ്വാതന്ത്രനായാണ് എൽ ഡി…

ഹര്‍ദിക് പട്ടേലിനെ 20 ദിവസമായി കാണാനില്ലെന്ന പരാതിയുമായി ഭാര്യ

Posted by - Feb 14, 2020, 01:53 pm IST 0
അഹമ്മദാബാദ് : ഹര്‍ദിക് പട്ടേലിനെ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന് പരാതി. ഭാര്യ കിഞ്ജല്‍ പട്ടേലാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്നാരോപിച്ച് കിഞ്ജല്‍ പട്ടേലില്‍…

മുസ്ലിം പള്ളി  നിര്‍മാണത്തിനായി അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിച്ചതായി സുന്നി വഖഫ് ബോര്‍ഡ്

Posted by - Feb 21, 2020, 12:00 pm IST 0
ലഖ്നൗ: അയോധ്യയില്‍ മുസ്ലിം പള്ളി  നിര്‍മാണത്തിനായി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ്. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമുള്ള ഭൂമിയാണ് സ്വീകരിച്ചതെന്നും സുന്നി വഖഫ് ബോര്‍ഡ്…

Leave a comment