ബെംഗളൂരു : പാകിസ്താന്‍ സിന്ദാബാദ് വിളിച്ച യുവതിക്ക് നക്‌സല്‍ ബന്ധമുണ്ടെന്ന ആരോപണവുമായി കര്‍ണാടക മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ. വ്യാഴാഴ്ച അസദുദ്ദീന്‍ ഒവൈസി അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് അമുല്യ ലിയോണ്‍ എന്ന യുവതി പാകിസ്താന് സിന്ദാബാദ് വിളിച്ചത്. അമുല്യയെ ദേശവിരുദ്ധതാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കുന്ന സ്ത്രീകളെ ശിക്ഷിക്കണമെന്നും യെദ്യൂരപ്പ പറഞ്ഞു.
