കൊല്ലം: കുളത്തൂപ്പുഴയില്‍ പാക്കിസ്ഥാൻ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെത്തി. വിശദമായ അന്വേഷണത്തിനായി എന്‍ഐഎയുടെ പുതിയ സംഘം ഇന്നു കൊല്ലത്തെത്തും. അതേസമയം സംഭവത്തില്‍ മിലിട്ടറി ഇന്റലിജന്‍സും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വെടിയുണ്ടകള്‍ കണ്ടെടുത്ത മുപ്പത്തടി പാലത്തിന് സമീപത്തു പോലീസ് വ്യാപക പരിശോധന ആരംഭിച്ചു. സമീപത്തെ വനമേഖലകളിലും ഉള്‍ക്കാടുകളിലും തിരിച്ചില്‍ നടത്താന്‍ മിലിട്ടറി ഇന്റലിജന്‍സ് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
