ന്യൂഡല്‍ഹി: സബ്സിഡിയുള്ള പാചകവാതകം സിലിണ്ടറിന് വില 2.71 രൂപ കൂടി. ഇതോടെ, ഡല്‍ഹിയില്‍ സിലിണ്ടറിന് 493.55 രൂപയാകുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. രാജ്യാന്തര വിപണിയിലെ വിലവര്‍ധന മൂലം ജി.എസ്.ടിയില്‍ വന്ന വ്യത്യാസം പരിഗണിച്ചാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. എല്ലാ മാസവും ഒന്നാം തീയതിയിലാണ് കമ്പനികള്‍ പ്രകൃതിവാതക സിലിണ്ടര്‍ വില പുതുക്കി നിശ്ചയിക്കുന്നത്.
