ഗോരഖ്പൂർ: വിചിത്രമായ ഒരു സംഭവത്തിൽ, ഒരു സ്ത്രീ ഫോണിൽ സംസാരിക്കുന്നതിനിടെ അറിയാതെ ഒരു ജോടി പാമ്പുകൾക്കു മുകളിൽ ഇരുന്നു. ഉടനെ പാമ്പ് കടിയേറ്റു മരിച്ചു. ഗോരഖ്പൂരിലെ റിയാൻവ് ഗ്രാമത്തിലാണ് ബുധനാഴ്ച സംഭവം നടന്നത്.
തായ്‌ലൻഡിൽ ജോലി ചെയ്യുകയായിരുന്ന ഭർത്താവിനോട് ഫോണിൽ സംസാരിക്കുന്നതിനിടയിൽ ഗീത മുറിയിലേക്ക് വന്നു. ഈ സമയം രണ്ട് പാമ്പുകൾ കട്ടിലിൽ കയറിയിരുന്നിരുന്നു
. ഇതറിയാതെ ഗീത കട്ടിലിൽ ഇരിക്കുകയും പാമ്പ് ഗീതയെ കൊത്തുകയും ചെയ്തു. ഗീതയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കോപാകുലരായ അയൽക്കാർ പാമ്പുകളെ അടിച്ചു കൊന്നു.