മുംബൈ: കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്റെ വീട്ടില്‍ മോഷണം. സര്‍ക്കാര്‍ രേഖകളടക്കം സുപ്രധാന വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ നിന്ന് ചോര്‍ത്തിയതായി സംശയിക്കുന്നു. സംഭവത്തില്‍ ഗോയലിന്റെ വീട്ടിലെ ജോലിക്കാരൻ വിഷ്ണുകുമാര്‍ വിശ്വകര്‍മയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഗോയലിന്റെ വീട്ടിൽ നിന്ന് വെള്ളിപ്പാത്രങ്ങളും അപൂര്‍വ്വ പിച്ചള പാത്രങ്ങളും മോഷണം പോയതായി കാണിച്ച് ഗോയലിന്റെ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
