ഹൈദരാബാദ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി വി സിന്ധുവിന് തെലുങ്ക് സൂപ്പർ താരം നാഗാർജു ബി എംഡബ്ള്യു കാർ സമ്മാനിച്ചു . ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ നടന്ന ചടങ്ങിലാണ് നാഗാർജുന സിന്ധുവിന് കാർ സമ്മാനിച്ചത്. ബിഎംഡബ്യൂ എക്സ് 5 എസ് യുവിയാണ് സിന്ധുവിന് നൽകിയത്. 73 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. സമ്മാനം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് സിന്ധു പറഞ്ഞു.
