ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ സാമ്പത്തിക ഉപദേഷ്‌ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ നിയമിച്ചു. അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. ഇന്ത്യന്‍ സ്‌കൂള്‍ ഒഫ് ബിസിനസിലെ സെന്റര്‍ ഫോര്‍ അനലിറ്റിക്കല്‍ ഫിനാന്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറും ഫിനാന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമാണ് കൃഷ്‌ണമൂര്‍ത്തി. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
