പുതുമുഖ നടിമാരെ ഉപയോഗിച്ച്‌ സെക്സ് റാക്കറ്റ് നടത്തുന്ന നിർമാതാവും ഭാര്യയും അറസ്റ്റിൽ

236 0

വാഷിംഗ്ടൺ: യുവനടിമാരെ ഉപയോഗപ്പെടുത്തി പെൺവാണിഭം നടത്തിയ സിനിമാ നിർമാതാവും ഭാര്യയും അമേരിക്കയിൽ അറസ്റ്റിൽ. തെലുങ്ക് വ്യവസായിയും സിനിമാ നിർമാതാവുമായ ടി.എം കിഷൻ, ഭാര്യ ചന്ദ്ര എന്നിവരെയാണ് ഷിക്കാഗോ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഏപ്രിലിൽ ഇവരെ അറസ്റ്റ് ചെയ്‌തിരുന്നെങ്കിലും കഴി‌ഞ്ഞ ദിവസം ഒരു പ്രാദേശിക മാദ്ധ്യമം വാർത്ത പുറത്ത് വിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തെലുങ്ക് സിനിമാ ലോകത്ത് നിന്നുള്ള യുവനടിമാരെ ഉപയോഗിച്ച് കിഷനും ഭാര്യയും അമേരിക്കയിൽ പഞ്ചനക്ഷത്ര പെൺവാണിഭം നടത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. 

യു.എസിൽ എത്തുന്ന യുവനടിമാരെ ഭീഷണിപ്പെടുത്തി ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുമ്പോൾ ആറ് പെൺകുട്ടികൾ ഇവരോടൊപ്പം ഉണ്ടായിരുന്നെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച് കുറ്റപത്രത്തിൽ പറയുന്നു. പെൺകുട്ടികളെ സംബന്ധിച്ച പൂർണ വിവരങ്ങൾ അടങ്ങിയ ബുക്ക് കിഷന്റെ ഭാര്യ ചന്ദ്ര സൂക്ഷിച്ചിരുന്നു. ഇത് പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ ദമ്പതികളുടെ രണ്ടു കുട്ടികളെ വിർജീനിയയിലെ ശിശുക്ഷേമ കേന്ദ്രത്തിലേക്കു മാറ്റി.
      

Related Post

കശ്മീരിൽ 8 ലഷ്കർ ഇ ത്വയ്‌ബ ഭീകരർ പിടിയിൽ

Posted by - Sep 10, 2019, 10:11 am IST 0
ന്യൂ ഡൽഹി : ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ ഭീഷണി യുണ്ടെന്ന മുന്നറിയിപ്പിന് പുറകേ  കശ്മീരിൽ 8 ലഷ്കർ ഇ ത്വയ്‌ബ ഭീകരർ കശ്മീർ പോലീസിന്റെ പിടിയിലായി. കശ്മീരിലെ സോപോറിൽ…

മൊബൈല്‍ ഫോണ്‍ കണക്ഷന്റെ മാതൃകയില്‍ വൈദ്യുതി ബില്‍ പ്രി പെയ്ഡ്; സംവിധാനം 2019 ഏപ്രിലോടെ പ്രാബല്യത്തില്‍  

Posted by - Dec 25, 2018, 02:46 pm IST 0
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ കണക്ഷന്റെ മാതൃകയില്‍ വൈദ്യുതി ബില്‍ പ്രി പെയ്ഡ് ആയി അടയ്ക്കാവുന്ന സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി ആര്‍കെ സിങ്. 2019 ഏപ്രിലോടെ ഈ സംവിധാനം…

തന്‍റെ പേര് അനാവശ്യമായി വലിച്ചിഴക്കുന്നു: അദ്നാന്‍ സാമി

Posted by - Jan 30, 2020, 12:36 pm IST 0
മുംബൈ: തന്‍റെ പേര് രാഷ്ട്രീയ ലാഭത്തിനായി വലിച്ചിഴക്കുന്നുവെന്ന് അദ്നാന്‍ സാമി. പദ്മശ്രീ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അതില്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയും…

അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി

Posted by - Dec 14, 2018, 05:46 pm IST 0
ന്യൂഡല്‍ഹി: അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയാകും. രാജസ്ഥാന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് സച്ചിന്‍ തുടരും. രാഹുല്‍ ഗാന്ധിയുടെ തീരുമാനം കെ.സി വേണുഗോപാല്‍ ആണ്…

സല്‍മാന്‍ ഖാന് വിദേശത്ത് പോകുന്നതിന് കോടതി അനുമതി

Posted by - Apr 17, 2018, 04:10 pm IST 0
ജോധ്പുര്‍: സല്‍മാന്‍ ഖാന് വിദേശത്ത് പോകുന്നതിന് കോടതി അനുമതി. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ ബോളിവുഡ് നടനാണ് വിദേശത്ത് പോകുന്നതിന് കോടതി അനുമതി നൽകിയത്.  പ്രതിയുടെ…

Leave a comment