പുല്‍വാമയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു; ഒരു തീവ്രവാദിയെ സൈന്യം വധിച്ചു

266 0

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. രണ്ട് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു പൊലീസ് ഇക്കാര്യം നിഷേധിച്ചു.

സംഭവത്തില്‍ കശ്മീരി സ്വദേസി ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ ഹിലാല്‍ അഹമ്മദും കൊല്ലപ്പെട്ടു. ഇയാളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

തീവ്രവാദി സംഘം സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് സൈനികര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. റെയില്‍ ഗതാഗതവും ഒരു ദിവസത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.

Related Post

തുരന്തോ എക്‌സ്പ്രസില്‍ ആയുധധാരികളായ സംഘം യാത്രക്കാരെ കൊള്ളയടിച്ചു

Posted by - Jan 17, 2019, 01:57 pm IST 0
ന്യൂഡല്‍ഹി: ജമ്മു-ഡല്‍ഹി തുരന്തോ എക്‌സ്പ്രസില്‍ ആയുധധാരികളായ സംഘം യാത്രക്കാരെ കൊള്ളയടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെ ഡല്‍ഹിക്കു സമീപം ബദ്‌ലിയില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴായിരുന്നു സംഭവം. ആയുധധാരികളായ സംഘം…

മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളി

Posted by - Jan 17, 2020, 01:43 pm IST 0
ന്യൂഡൽഹി: നിർഭയ  കേസിൽ പ്രതി മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളി.  ദയാഹർജിയിൽ തീരുമാനമാകാതെ ശിക്ഷ നടപ്പാക്കാൻ ആകില്ലെന്നായിരുന്നു മുകേഷിന്റെ അഭിഭാഷക വൃന്ദ ഗ്രോവറിന്റെ വാദം.…

ഗീരീഷ് കര്‍ണാട് അന്തരിച്ചു  

Posted by - Jun 10, 2019, 08:13 pm IST 0
ബെംഗളൂരു:  പ്രശസ്ത കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവും നാടകകൃത്തും ചലച്ചിത്രകാരനുമായ ഗീരീഷ് കര്‍ണാട് (81) അന്തരിച്ചു. രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലായിരുന്നു അന്ത്യം. 1974-ല്‍…

ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം അരുൺ ജെയ്‌റ്റ്‌ലിയുടെ പേരിടുന്നു

Posted by - Aug 28, 2019, 03:56 pm IST 0
. ഓഗസ്റ്റ് 24 ന് അന്തരിച്ച അരുൺ ജെയ്റ്റ്‌ലിയുടെ പേരിൽ ഫിറോസ് ഷാ കോട്‌ല ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മാറ്റുമെന്ന് ദില്ലി & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ…

രാജ്യദ്രോഹ കേസുകൾ പോലീസ് റദ്ദാക്കി

Posted by - Oct 10, 2019, 10:17 am IST 0
പട്ന: ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സംഭവത്തിൽ 49 പ്രമുഖ വ്യക്തികൾക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കുറ്റം പോലീസ് റദ്ദാക്കി.അടൂർ ഗോപാലകൃഷ്ണൻ, ശ്യാം…

Leave a comment