ശ്രീനഗര്‍: ഛത്തീസ്ഗഢില്‍ നിന്നുള്ള തൊഴിലാളിയെ ഭീകരര്‍ വധിച്ചു. ജമ്മു കശ്മീരിലെ പുല്‍വാമയിലാണ് സംഭവം. വ്യാപാരം തടസപ്പെടുത്തുന്നതിനും ജനങ്ങളില്‍ ഭയം ജനിപ്പിക്കുന്നതിനും വേണ്ടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു.
അതിനിടെ, കശ്മീരിലെ അനന്തനാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഭീകരര്‍ ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.
കശ്മീരിലെ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചതിന് ശേഷം താഴ്വരിയില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മിലുണ്ടാകുന്ന ആദ്യ ഏറ്റുമുട്ടലാണിത്.